Saturday, April 27, 2024
keralaNews

സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണത്തിന് നടപടി തുടങ്ങി തദ്ദേശ സ്ഥാപനങ്ങള്‍.

സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണത്തിന് നടപടി തുടങ്ങി തദ്ദേശ സ്ഥാപനങ്ങള്‍. തദ്ദേശമന്ത്രി വിളിച്ച ജില്ലാ അധികൃതരുടെ യോഗം ഉച്ചയ്ക്കുശേഷം നടക്കും. കോട്ടയം മുളക്കുളത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു.തെരുവുകള്‍ കീഴടക്കിയ നായകളെ നിയന്ത്രിക്കാന്‍ നടപടി ഊര്‍ജിതമാക്കി തദ്ദേശ സ്ഥാപനങ്ങള്‍. തിരുവനന്തപുരം കോര്‍പറേഷന്‍ വന്ധ്യംകരണത്തിനായി തെരുവുനായകളെ പിടികൂടിത്തുടങ്ങി. കഴക്കൂട്ടം ഭാഗത്ത് രാവിലെയാണ് ജീവനക്കാരെത്തി നായകളെ പിടികൂടിയത്. ഇവയെ പേട്ടയിലെ കേന്ദ്രത്തിലേയ്ക്ക് മാറ്റും.നടപടികളുടെ ഭാഗമായി തദേശമന്ത്രി വിളിച്ച ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ഇന്ന് ചേരും.കോട്ടയം മുളക്കുളത്ത് ഇന്നലെ തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ട സംഭവത്തി ല്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.