Thursday, April 25, 2024
keralaNews

യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് :മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 15 മീറ്റര്‍ ഉയരമുള്ള മരത്തില്‍ ആണ് യുവാവ് തൂങ്ങി നില്‍ക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായ ആദിവാസി യുവാവാണിത്. വയനാട് മേപ്പാടി പാറ വയല്‍ സ്വദേശി വിശ്വനാഥന്‍ ( 46 ) ആണ് മരിച്ചത്.മെഡിക്കല്‍ കോളജില്‍ രോഗിയോടൊപ്പം വന്ന വിശ്വനാഥനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ ഇന്നലെ രാവിലെ മുതല്‍ കാണാതായിരുന്നു.വീട്ടുകാരുടെ പരാതിയില്‍ ഇന്നലെ പൊലീസ് മാന്‍ മിസിംഗ് കേസെടുത്തിരുന്നു.