Friday, May 3, 2024
keralaLocal NewsNews

എരുമേലി ചന്ദനക്കുടം സൗഹൃദ സംഗമം നടത്തി.

എരുമേലി : ചരിത്ര പ്രസിദ്ധമായ ചന്ദനക്കുട മഹോത്സവത്തിന് മുന്നോടിയി ജമാഅത്ത് ഭാരവാഹികളും അമ്പലപ്പുഴ പേട്ട സംഘവുമായി സൗഹൃദ സംഗമം നടന്നു.ജമാഅത്ത് ഹാളില്‍ ഞായറാഴ്ച വൈകിട്ട് 4.30ന് നടന്ന സംഗമം ജമാഅത്ത് പ്രസിഡന്റ് അഡ്വ. എ.എച്ച് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൈസാം പി. അഷറഫ്, നാസര്‍ പനച്ചി, നൗഷാദ് കുറുങ്കാട്ടില്‍, അബ്ദുല്‍ കരീം, സലീം കണ്ണങ്കര, അമ്പലപ്പുഴ കര പെരിയോന്‍ എന്‍. ഗോപാലകൃഷണ പിള്ള, പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, ജി.ശ്രീകുമാര്‍, വിജയ് മോഹന്‍, ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.