Monday, April 29, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് മഴയും കാറ്റും….

തിരുവനന്തപുരം സംസ്ഥാനത്തു പരക്കെ ഇന്നു മഴയും കാറ്റും തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ശക്തമായ മഴ പെയ്യാന്‍ സാധ്യത ഉള്ള ഇടുക്കി, കോട്ടയം, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ 7 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനും സാധ്യത ഉണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. ശക്തമായ കാറ്റു വീശും എന്നതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി.