Thursday, May 16, 2024
keralaNews

തൃശൂര്‍ പൂരം വെടിക്കെട്ടിന് പൊസൊ അനുമതി

തൃശൂര്‍ :പൂരം വെടിക്കെട്ടിനു കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജന്‍സിയായ പൊസൊ അനുമതി നല്‍കി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ അപേക്ഷ പെസൊ അംഗീകരിക്കുകയായിരുന്നു.പൊട്ടിക്കുന്ന സാമ്പിളുകള്‍ നേരത്തെ പരിശോധനയ്ക്കു നല്‍കണമെന്നായിരുന്നു ആദ്യം പെസൊ ആവശ്യപ്പെട്ടത്. തുടര്‍ന്നു സുരേഷ് ഗോപി എംപിയാണ് ഇതിലെ പ്രായോഗിക പ്രശ്‌നം ചൂണ്ടിക്കാട്ടിയത്. പൊട്ടിക്കുന്നതിനു മുന്‍പു വെടിക്കെട്ടുപുരയിലും നിര്‍മാണ സ്ഥലത്തുംവച്ചു സാമ്പിള്‍ എടുക്കാമെന്ന നിര്‍ദേശം പൊസോ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പൊസോ അധികൃതര്‍ ആശയവിനിമയം നടത്തിയിരുന്നു. മേയ് 10നാണു പൂരം. സാംപിള്‍ വെടിക്കെട്ട് 8നു രാത്രി 7നും പൂരം വെടിക്കെട്ട് 11നു വെളുപ്പിനു മൂന്നിനും നടക്കും.