Sunday, May 5, 2024
keralaNews

സംസ്ഥാനത്തെ കോളേജുകള്‍ ഇന്ന് തുറക്കും

ഒരിടവേളയ്ക്കു ശേഷം വിദ്യാര്‍ഥികള്‍ വീണ്ടും കലാലയങ്ങളിലേക്ക്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ ബിരുദാനന്തരബിരുദ ക്ലാസുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിക്കുന്നത്. എന്‍ജിനിയറിങ് കോളേജുകളില്‍ നിലവിലുള്ള രീതിയില്‍ ആറുമണിക്കൂര്‍ ദിവസേന ക്ലാസ് നടത്താം. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസില്‍ വരാന്‍ പറ്റുക.രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ മുഴുവന്‍ കോളേജുകളിലെയും എല്ലാ വര്‍ഷ ക്ലാസുകളും മറ്റ് പരിശീലന ക്ലാസുകളും ആരംഭിക്കും. അതുവരെ ഓണ്‍ലൈനായി ക്ലാസ് തുടരും.പി.ജി. ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എല്ലാദിവസവും ക്ലാസിലെത്താം. ബിരുദ വിദ്യാര്‍ഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ട ദിവസങ്ങളിലാകും ക്ലാസ്. സ്ഥലസൗകര്യമുള്ള കോളജുകളില്‍ ബിരുദ ക്ലാസുകള്‍ പ്രത്യേക ബാച്ചുകള്‍ ദിവസേന നടത്തും. ഹോസ്റ്റലുകളും തുറക്കും.