Friday, May 10, 2024
HealthkeralaNewspolitics

അട്ടപ്പാടി; അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം

അട്ടപ്പാടി ആദിവാസി ഊരുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശിശു മരണങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രതയില്ലെന്ന് മാത്രമല്ല അട്ടപ്പാടിയുടെ വികസനം പലരും മറന്ന മട്ടാണ്. ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് നിലവിലെ സൗകര്യങ്ങള്‍ കുറയുക മാത്രമാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് അട്ടപ്പാടിയില്‍ പറഞ്ഞു. ശിശു മരണമുണ്ടായ വീട്ടിയൂര്‍, പാടവയല്‍ ഊരുകളിലെത്തിയ യു.ഡി.എഫ് സംഘത്തിന് മുന്നില്‍ പുറത്ത് കേള്‍ക്കുന്നതല്ല അട്ടപ്പാടിയുടെ അവസ്ഥയെന്ന് ആദിവാസി കുടുംബാംഗങ്ങള്‍. അട്ടപ്പാടിയുടെ വികസന പദ്ധതികള്‍ പൂര്‍ണമായും സ്തംഭനത്തിലാണെന്നും സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ലെന്നും വി.ഡി.സതീശന്‍. ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. അട്ടപ്പാടിയിലെ ശിശുമരണ വിഷയത്തിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ പോരായ്മ ഉള്‍പ്പെടെ പ്രതിപക്ഷ നേതാവിന്റെ അട്ടപ്പാടിയിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.