Saturday, May 18, 2024
keralaNews

എരുമേലിയിൽ കെഎസ് ആർറ്റിസി ഡ്രൈവര്‍മാരെ ആദരിച്ചു.

എരുമേലി: കെ. എസ്. ടി. വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ. എന്‍. ടി. യു. സി) എരുമേലി യൂണിറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഡ്രൈവര്‍മാരെ ആദരിച്ചു. ആന്റോ ആന്റണി എം. പി. യോഗം ഉദ്ഘാടനം ചെയ്ത് ആദരിക്കല്‍ നിര്‍വഹിച്ചു. ജോഷി കുര്യന്‍, നൗഷാദ് പി. ഐ, താജിന്‍ സി. കോര, എസ്. അജേഷ് എന്നിവരെയാണ് മൊമന്റോ നല്‍കി ആദരിച്ചത്. കോവിഡ് രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനായി സി. എഫ്. എല്‍. ടി. സികളില്‍ ആംബുലന്‍സിന്റെ ഡ്രൈവര്‍മാരായി പ്രവര്‍ത്തിച്ചതിനാണ് ആദരവ് നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി നേതൃത്വം നല്‍കിയ എരുമേലി യൂത്ത്‌കെയര്‍ ചെയര്‍മാന്‍ ബിനു മറ്റക്കരെയും ആദരിച്ചു. പുതുതായി യൂണിയനില്‍ ചേര്‍ന്ന രാജീവ് പ്രമോദ് ആന്റോ ആന്റണി എം. പിയില്‍ നിന്നും അംഗത്വം ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ് പി. പി. സലിമോന്‍ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി. സെക്രട്ടറി അഡ്വ. പി. എ. സലീം മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കല്‍, ഡി. സി. സി. സെക്രട്ടറി പ്രകാശ് പുളിക്കന്‍, ബ്ലോക്ക് സെക്രട്ടറി ഫസീം ചുടുകാട്ടില്‍, പഞ്ചായത്തംഗം നാസര്‍ പനച്ചി, മണ്ഡലം പ്രസിഡന്റ് ടി. വി. ജോസഫ്, ഐ. എന്‍. ടി. യു. സി. ജില്ല സെക്രട്ടറി അനസ് ഷുക്കൂര്‍, യൂണിറ്റ് സെക്രട്ടറി സഞ്ജു ഫിലിപ്പ്, ട്രഷറര്‍ ജോജന്‍ മാത്യു, പി. ജെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.