Sunday, May 5, 2024
keralaNewsUncategorized

ഷട്ടര്‍ തകരാര്‍: പറമ്പിക്കുളം ആദിവാസി മേഖലയില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നു

പാലക്കാട് : പാലക്കാട് പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍മൂലം ഒഴുകി വരുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ പറമ്പിക്കുളം ആദിവാസി മേഖലയില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിച്ചു തുടങ്ങി.      പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കരുതലിന്റെ മായി പറമ്പിക്കുളം മേഖലയിലെ രണ്ട് കോളനിയിലുളളവരെ മാറ്റിപാര്‍പ്പിച്ചു. അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു . കുരിയാര്‍കുറ്റി താഴെ കോളനിയിലുള്ളവരെയും മാറ്റി. പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനലാണ് മാറ്റി പാര്‍പ്പിച്ചത് . തുടര്‍ച്ചായി 20,000 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഷട്ടര്‍ തകരാറിലായത്. തൃശ്ശൂര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും ചിറ്റൂര്‍ തഹസില്‍ദാര്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷട്ടര്‍ തകരാര്‍ പെട്ടെന്ന് പരിഹരിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.