Thursday, April 25, 2024
keralaNewsObituary

മകന്റെ അരയില്‍ തുണി കെട്ടി അമ്മ പുഴയില്‍ ചാടി ഇരുവരും മരിച്ചു

തൃശൂര്‍ : കേച്ചേരി കൂമ്പുഴയില്‍ നാലുവയസുകാരനെ അരയില്‍ തുണി കെട്ടി അമ്മ പുഴയില്‍ ചാടി, ഇരുവരും മരിച്ചു. ചിറനെല്ലൂര്‍ പുതുവീട്ടില്‍ ഹസ്ന, നാലുവസുകാരനായ മകന്‍ റൊണാഖ് ജഹാന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. പിന്നാലെ സമീപത്ത് നിന്ന് യുവതിയുടെ മൃതദേഹവും കണ്ടെത്തി. യുവതിയുടെ അരയില്‍ തുണികൊണ്ടുള്ള കെട്ടുണ്ടായിരുന്നു. മകനെ അരയില്‍ ബന്ധിച്ചശേഷം പുഴയില്‍ ചാടിയതാകാമെന്നാണ് പോലീസിന്റെ അനുമാനം. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ എരുമപ്പെട്ടി, വടക്കാഞ്ചേരി പേലീസ് സ്റ്റേഷന്‍ പരിതിയില്‍ നിന്നും കാണാതായവരെ പറ്റിയുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ഇതിനിടെയാണ് ഹസ്നയെയും മകനെയും കാണാനില്ലെന്ന വിവരം അറിയുന്നത്. കുട്ടിയെ അങ്കണവാടിയില്‍ വിട്ടശേഷം വില്ലേജ് ഓഫീസില്‍ പോയിവരാമെന്ന് പറഞ്ഞിറങ്ങിയതായിരുന്നു ഹസ്ന. ഭര്‍ത്താവുമായി പിണങ്ങിയ യുവതി സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. സംസാരിക്കാന്‍ ബുദ്ധിമുട്ടും കേള്‍വിശക്തി കുറവുമുള്ള കുട്ടിയാണ് മരിച്ച ജഹാന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.