Tuesday, April 30, 2024
indiakeralaNews

സൈനികന്‍ പ്രദീപിന്റെ മൃതദേഹം സുലൂരിലെത്തി

തൃശ്ശൂര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപിന്റെ മൃതദേഹവും വഹിച്ചുള്ള വിമാനം ദില്ലിയില്‍ നിന്നും സുലൂരിലെത്തി. 12.30 മണിക്ക് മൃതദേഹം വാളയാറെത്തും. മന്ത്രിമാരായ കെ രാജന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ വാളയാറില്‍ മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് പുത്തൂരിലെ സ്‌കൂളില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരത്തിന് 2 മണിക്കൂര്‍ മുന്‍പ് 70 അംഗ സൈനികര്‍ പ്രദീപിന്റെ വീട്ടിലെത്തും. വൈകീട്ട് വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.