Friday, May 3, 2024
Newspoliticsworld

ശ്രീലങ്കയില്‍ പ്രക്ഷോഭത്തിനിടെ പ്രസിഡന്റ് ഗോതബായ രജപക്സെ സിംഗപ്പൂരിലേക്ക്

മാലദ്വീപ്: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പ്രക്ഷോഭത്തിനിടെ പ്രസിഡന്റ് ഗോതബായ രജപക്സെ സിംഗപ്പൂരിലേക്ക്. സാധ്യതയുള്ളതിനാല്‍ മാലിദ്വീപ് വെലാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. വിഐപി ടെര്‍മിനലില്‍ നിന്നും മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കി.        കഴിഞ്ഞ ദിവസം ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഗോതാബയയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു.                      ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിഐപി ക്യൂ ഉപയോഗിച്ച് രജപക്‌സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഇമിഗ്രേഷന്‍ ജീവനക്കാര്‍ തടയുകയായിരുന്നു.                                                     യുഎഇയിലേക്കുള്ള നാല് വിമാനങ്ങളില്‍ കയറിക്കൂടാനുള്ള രാജപക്‌സെയുടെ ശ്രമങ്ങള്‍ വിമാനത്താവള ജീവനക്കാര്‍ തടഞ്ഞുവെന്ന് ശ്രീലങ്കന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അക്രമം ആളിക്കത്തുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് പലായനം ചെയ്ത സാഹചര്യത്തിലും ബുധനാഴ്ച മുതല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തിലും പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. സംഘര്‍ഷത്തിനിടയില്‍ 26 കാരന്‍ മരിച്ചു.                                                                            സുരക്ഷ സേനയുടെ കണ്ണീര്‍ വാതക പ്രയോഗത്തില്‍ ശ്വാസ തടസ്സം ഉണ്ടായാണ് മരിച്ചത്. പ്രസിഡന്റ് ഗോതബായ രജപക്സെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും രാജി വെയ്ക്കണം എന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രസിഡന്റ് ഉടനെ രാജി വെയ്ക്കുമെന്നാണ് പ്രാഥമിക വിവരം.                                         പ്രധാനമന്ത്രി രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഇരുവരും രാജി വെയ്ക്കാതെ പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് ഒഴിയില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍.