Tuesday, May 14, 2024
indiaNews

മനുഷ്യര്‍ക്കിടയില്‍ ശക്തിയുള്ളവന്‍ മറ്റുള്ളവരെ സംരക്ഷിക്കണം; മോഹന്‍ ഭാഗവത്

ബംഗളൂരു : ജീവിച്ചിരിക്കുക എന്നത് മാത്രമാകരുത് മനുഷ്യരുടെ ജീവിതലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഭക്ഷണം കഴിച്ച് ജനസംഖ്യ വര്‍ധിപ്പിക്കുകയെന്നത് മൃഗങ്ങളുടെ പ്രവൃത്തിയാണ്. മനുഷ്യര്‍ക്ക് ധാരാളം കടമകളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഫോര്‍ ഹ്യൂമന്‍ എക്സലന്‍സിന്റെ പരപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

വെറുതെ ഭക്ഷണം കഴിക്കുകയും ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ മൃഗങ്ങള്‍ക്കും സാധിക്കും. അവിടെ ശക്തിയുള്ളവനാണ് അതിജീവിക്കുക. അത് കാടിന്റെ നിയമമാണ്. എന്നാല്‍ ഈ നിയമം മൃഗങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ. മനുഷ്യര്‍ക്കിടയില്‍ ശക്തിയുള്ളവന്‍ മറ്റുള്ളവരെ സംരക്ഷിക്കും. അതാണ് മനുഷത്വം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.                                                                                                                    രാജ്യത്ത് ജംസംഖ്യാ നിയന്ത്രണ പരിപാടി മുന്നോട്ട് തന്നെ പോകണം. അതേസമയം ജനസംഖ്യാ അസന്തുലിതാവസ്ഥ ഉണ്ടാകാനും അനുവദിക്കരുത് എന്ന് മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.                                          മതപരിവര്‍ത്തനം മനുഷ്യനെ അവന്റെ വേരുകളില്‍ നിന്നും വേര്‍പിരിക്കുമെന്നും രാജ്യത്ത് അത് നിര്‍ത്തലാക്കണമെന്നും അത് അദ്ദേഹം വ്യക്തമാക്കി.