Friday, March 29, 2024
indiaNews

അയോധ്യയിലെ രാമക്ഷേത്രം ;ലോകത്തില്‍ മൂന്നാമതാകും.

കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്രസമുച്ചയത്തിനും (401 ഏക്കര്‍) തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രത്തിനും (155 ഏക്കര്‍) പിന്നാലെ ലോകത്തിലെ വലിയ മൂന്നാം ക്ഷേത്രമാവും അയോധ്യയിലെ രാമക്ഷേത്രം . അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ ഉയരുക വാസ്തുവിദ്യയിലെ നഗരശൈലിയിലുള്ള ക്ഷേത്ര വിസ്മയം . 100-120 ഏക്കറെങ്കിലും ഭൂമി ഇതിനായി ആവശ്യമായിവരും . നിലവിലുള്ള 70 ഏക്കറിനുപുറമെ 30-50 ഏക്കര്‍ കൂടി ഭൂമി ഏറ്റെടുക്കാനാണ് ശ്രീരാമ തീര്‍ഥക്ഷേത്ര ട്രസ്റ്റ് ഉദ്ദേശിക്കുന്നത് . അങ്ങനെയെങ്കില്‍ ആദ്യഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാകും .ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ണമായും പൂര്‍ത്തിയാകാന്‍ 10 വര്‍ഷമെടുക്കും .
രാമക്ഷേത്രത്തിന് നേരത്തേ വിഭാവനം ചെയ്തതിനെക്കാള്‍ ഇരട്ടിയിലധികം വലിപ്പമുണ്ടാകുമെന്ന് ക്ഷേത്രത്തിന്റെ ആദ്യമാതൃക രൂപകല്പന ചെയ്ത 77-കാരനായ വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര കഴിഞ്ഞദിവസം അഹമ്മദാബാദില്‍ പറഞ്ഞിരുന്നു. രണ്ടു താഴികക്കുടങ്ങളോടെ 140 അടി വീതിയും 268 അടി നീളവും 161 അടി ഉയരവുമുള്ള രണ്ടുനില ക്ഷേത്രമാണ് നേരത്തേ വിഭാവനം ചെയ്തിരുന്നത്. 1983-ല്‍ വി.എച്ച്.പി. നേതാവ് അശോക് സിംഘല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ചന്ദ്രകാന്ത് സോംപുര രാമക്ഷേത്രത്തിന് രൂപരേഖ തയ്യാറാക്കിയത് .
ഇപ്പോഴത്തെ മാറ്റം സന്ന്യാസി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണെന്ന് വി.എച്ച്.പി. മേഖലാ വക്താവ് ശരത് ശര്‍മ പറഞ്ഞു . ക്ഷേത്രഭൂമിയിലെ ഒമ്ബത് ക്ഷേത്രങ്ങള്‍ രാമക്ഷേത്രത്തിനായി പൊളിച്ചുമാറ്റും. ഇവിടത്തെ വിഗ്രഹങ്ങള്‍ ആചാരവിധി പ്രകാരം പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

Leave a Reply