Sunday, May 5, 2024
keralaNews

ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് പണം നല്‍കി;എസ്ഡിപിഐ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡല്‍ഹി : എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡല്‍ഹിയിലുള്ള കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. മുന്‍ ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതിക്ക് ഈ അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയതായി കണ്ടെത്തിയിരുന്നു.                                                    അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേലാമുറിയിലെ  കടയില്‍ കയറിയാണ് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പതിമൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് എസ്ഡിപിഐ അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയത്.                                                  എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ശ്രീനിവാസന്റെ കൊലപാതകം നടന്നതെന്ന ആരോപണം തെളിയിക്കുന്നതാണ് ഈ ഇടപാട്. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.