Friday, May 10, 2024
indiaNews

പഞ്ചാബിലെ ബട്ടീന്ദയില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

ചണ്ഡീഗഢ്: പഞ്ചാബിലെ ബട്ടീന്ദയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ നശിപ്പിച്ചു. രാമന്‍ മണ്ഡിയിലെ പൊതുപാര്‍ക്കില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമയാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. പ്രതിമയുടെ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിലാണ്.  സംഭവത്തില്‍ രാമന്‍ മണ്ഡി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.                                        പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അക്രമികളെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് ഉറപ്പ് നല്‍കി. പ്രതിമ തകര്‍ത്തതിന് പിന്നില്‍ ഖാലിസ്ഥാന്‍ ഭീകരരാണോ എന്ന സംശയവും നിലനില്‍ക്കുന്നതായി പോലീസ് വ്യക്തമാക്കി.                                                        സംഭവത്തെ പ്രദേശവാസികള്‍ ശക്തമായി അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിമ തകര്‍ത്തതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പൂര്‍ണ്ണമായ സഹായം നല്‍കുമെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.