Monday, April 29, 2024
keralaNews

പക്ഷിപ്പനി: നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍.

കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവുകളേയും കോഴികളേയും കൊല്ലുന്ന കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപയും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ളതിന് 200 രൂപയുമാണ് ധനസഹായം അനുവദിച്ചത്. നശിപ്പിക്കുന്ന ഓരോ മുട്ടയ്ക്കും അഞ്ച് രൂപ വീതം നല്‍കും.
അതേസമയം സര്‍ക്കാര്‍ സഹായം അപര്യാപ്തമെന്ന് കര്‍ഷകര്‍ പറഞ്ഞു. 2016 ലെ അതേ പാക്കേജാണ് ഇപ്പോഴും നടപ്പാക്കുന്നതെന്നും അത് തീരെ കുറവാണെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പത്ത് ദിവസം കൂടി കര്‍ശന നിരീക്ഷണം തുടരും.കോട്ടയം ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈകീട്ട് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം ചേരും. മന്ത്രി കെ രാജു ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.