Friday, May 3, 2024
keralaNews

ശ്രദ്ധയുടെ മുറിയില്‍ നിന്ന് കുറിപ്പ് കിട്ടി : വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി പോലീസ് സ്വീകരിച്ചിട്ടില്ല ;പോലീസ് മേധാവി

കോട്ടയം: അമല്‍ജ്യോതി എന്‍ജീനീയറിങ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മുറിയില്‍ നിന്ന് കുറിപ്പ് കിട്ടിയിരുന്നു.ഇത് ആത്മഹത്യക്കുറിപ്പായി സ്ഥിതികരിച്ചിട്ടില്ല, ശാസ്ത്രീയ പരിശോധന വേണമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. ഈ കുറിപ്പില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ‘ഞാന്‍ പോകുന്നു’ എന്നാണ് എഴുതിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് കേസ് നല്ല നിലയില്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ മോശമായ നടപടി പോലീസ് സ്വീകരിച്ചിട്ടില്ല. സഹപാഠിയുടെ മരണം മൂലമുണ്ടായ ആഘാതത്തിലാണ് വിദ്യാര്‍ഥികള്‍ അല്പം മോശമായി പെരുമാറിയതെന്ന് മനസ്സിലാകുന്നു. അവര്‍ക്ക് മാനസികബുദ്ധിമുട്ടുണ്ടാക്കുന്ന ഒരുനടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.