Saturday, April 20, 2024
indiaNewsObituary

പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അജ്ഞാതര്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. പൂര്‍വ്വ ബര്‍ദ്ധമാനിലെ ശക്തിഗഡില്‍ വച്ച് ബിജെപി നേതാവ് രാജു ത്സായെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. അന്വേഷണം ആരംഭിച്ചതായി എസ് പി വ്യക്തമാക്കി. നിലവിലെ സംഘര്‍ഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിഹാറില്‍ 45 ഉം, ബംഗാളില്‍ 38 പേരും അറസ്റ്റിലായിട്ടുണ്ട്.