Tuesday, May 7, 2024
educationkeralaNews

വിദ്യയുടെ പിഎച്ച്ഡി: കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തും

എറണാകുളം: കാലടി സര്‍വകലാശാലയിലെ കെ വിദ്യയുടെ വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണത്തിന് കാലടി സര്‍വകലാശാല വിസി നിര്‍ദേശം നല്‍കി.  സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചോയെന്ന് പരിശോധിക്കണം. അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസിയുടെ നടപടി.സംവരണത്തിന് അര്‍ഹതയുളള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യയ്ക്ക് പ്രവേശനം നല്‍കിയത് എന്നതാകും പ്രധാനമായും പരിശോധിക്കുക. എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകള്‍ മലയാളം വിഭാഗത്തില്‍ നിന്ന് ശേഖരിച്ച് പരിശോധിക്കും. 2019 ലെ മലയാളം വിഭാഗം പി എച്ചിഡിയ്ക്കുളള ആദ്യത്തെ പത്തുസീറ്റിന് പുറമേയാണ് അഞ്ചു പേരെക്കൂടി തെരഞ്ഞെടുത്തത്. ഇതില്‍ പതിനഞ്ചാമതായിട്ടാണ് വിദ്യ കടുന്നുകൂടിയത്. ആകെയുളള സീറ്റില്‍ ഇരുപത് ശതമാനം എസ് സി / എസ് ടി സംവരണമെന്നാണ് ചട്ടം. എന്നാല്‍ ഈ ചട്ടം പാലിക്കാതെയാണ് വിദ്യയെ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം. എന്നാല്‍ ആദ്യത്തെ പത്തിനു മാത്രമാണ് സംവരണം ബാധകമെന്നാണ് മുന്‍ വിസിയുടെ നിലപാട്. ശേഷിക്കുന്ന അഞ്ച് സീറ്റിന് സംവരണ തത്വം ബാധകമല്ല. ഇതിനെതിരെ സര്‍വകലാശാല എസ് സി / എസ് ടി സെല്‍ നല്‍കിയ റിപ്പോര്‍ട്ടിന് നിയമപരമായ നിലനില്‍പ്പില്ലെന്നും മുന്‍ വിസി പറയുന്നു. എന്നാല്‍ മുഴുവന്‍ സീറ്റുകള്‍ക്കും സംവരണം ബാധകമാണെന്നും എസ്/ എസ്ടി സെല്ലിനെ നിയമിച്ചത് വൈസ് ചാന്‍സലാറാണെന്നുമാണ് മറുവാദം..