Sunday, April 28, 2024
indiakeralaNews

ശ്യാമള്‍ മണ്ഡലിന്റെ കൊലപാതകത്തില്‍ രണ്ടാംപ്രതിക്ക് ഇരട്ട ജീവപര്യന്തം.

ശ്യാമള്‍ മണ്ഡലിന്റെ കൊലപാതകത്തില്‍ രണ്ടാംപ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം. 101000 രൂപ പിഴയും അടയ്ക്കാന്‍ തിരുവനന്തപുരം സി.ബി.ഐ കോടതി വിധി ഉത്തരവിട്ടു.പ്രതി കുറ്റക്കാരനെന്ന് തിരുവനന്തപുരം സിബിഐ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി നേപ്പാള്‍ സ്വദേശി ദുര്‍ഗ ജെഗ് ബഹദൂര്‍ ഇപ്പോഴും ഒളിവിലാണ്. 2005 ഒക്ടോബര്‍ 13 നാണ് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ശ്യാമള്‍ മണ്ഢലിനെ തട്ടിക്കൊണ്ടുപോകുന്നത്.ശ്യാമളിന്റെ സഹപാഠി ദിഗംബരന്റെ പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തെങ്കിലും 24നു ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം തിരുവനന്തപുരം വെള്ളാറില്‍ കണ്ടെത്തുകയായിരുന്നു.