Friday, May 10, 2024
keralaNewsObituary

മുന്‍ മന്ത്രി എം.പി.ഗോവിന്ദന്‍ നായര്‍ അന്തരിച്ചു.

കോട്ടയം മുന്‍ മന്ത്രി കോട്ടയം ഈരയില്‍ക്കടവ് സുധര്‍മയില്‍ എം.പി.ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു.മുന്‍ ആരോഗ്യമന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു. ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു.അഭിഭാഷകന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരള ബാര്‍ അസോസിയേഷനംഗം, അര്‍ബന്‍ ബാങ്ക് അസോസിയേഷനംഗം, എന്‍എസ്എസ് പ്രതിനിധിസഭാംഗം, ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.