Saturday, May 4, 2024
educationkeralaNews

 ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് 20 കുട്ടികള്‍ക്ക് പരിക്ക്

കാസര്‍കോട്: കാസര്‍കോട് നടന്ന സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. 20 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന് പന്തല്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇരുമ്പ് കമ്പികളും ഷീറ്റും ഉപയോ?ഗിച്ചാണ് പന്തല്‍ നിര്‍മ്മിച്ചിരുന്നത്. തകര ഷീറ്റ് ആയതിനാലാണ് വലിയ അപകടം സംഭവിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പന്തല്‍ തകര്‍ന്നതെന്ന് വ്യക്തമല്ല. അപകടം നടന്നത് ഉച്ചസമയമായതിനാല്‍ കുട്ടികളിലധികം പേരും ഭക്ഷണം കഴിക്കുന്നതിനായി പോയിരുന്നു. അതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. എംഎല്‍എ അടക്കമുള്ളവര്‍ ആശുപത്രിയും സ്‌കൂളും സന്ദര്‍ശിച്ചു. പരിക്ക് പറ്റിയ കുട്ടികളില്‍ നാല് പേരെ മം?ഗലാപുരത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്.