Saturday, May 11, 2024
keralaNews

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.എഫ്.മാത്യൂസിന്റെ അടിയാള പ്രേതത്തിന് മികച്ച നോവലിനുള്ള പുരസ്‌കാരം. ആര്‍.ഉണ്ണിയുടെ വാങ്ക് ആണ് മികച്ച ചെറുകഥ. മികച്ച കവിതയായി ഒ.പി.സുരേഷിന്റെ താജ്മഹലും തിരഞ്ഞെടുക്കപ്പെട്ടു. ഹാസ സാഹിത്യത്തില്‍ ഇന്നസെന്റിനും യാത്രാ വിവരണത്തില്‍ വിധു വിന്‍സെന്റിനുമാണ് പുരസ്‌കാരം. സേതുവിനും പെരുമ്പടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം നല്‍കും.