Friday, April 26, 2024
AstrologyeducationLocal NewsNews

ദീപാവലി നാളില്‍ മധുരം നല്‍കാന്‍ ഒരുങ്ങി അംബികാ വിദ്യാഭവന്‍

പാലാ: ദീപാവലിയുടെ സന്ദേശം പകര്‍ന്നു നല്‍കികൊണ്ടും, ഡിസംബര്‍ മാസം അംബികാ വിദ്യാഭവനില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാകലാമേള ‘വേദിക 2022’ന്റെ വിളംബരം അറിയിക്കുന്നതിനുമായി അംബികയില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ അദ്ധ്യാപകരും , മാനേജ്‌മെന്റ് കമ്മറ്റിയംഗങ്ങളും, പ്രതിനിധികളും ഒരുമിച്ച് ദീപാവലി മധുരം എത്തിക്കുന്നു.200 കിലോ മധുര പലഹാരങ്ങള്‍ ആണ് ഇതിനായി ശുദ്ധമായി നിര്‍മ്മിക്കുന്നത്.