Tuesday, May 7, 2024
keralaNews

എല്‍.എല്‍.ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം :എല്‍.എല്‍.ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍വകലാശാല പരീക്ഷാ സ്‌ക്വാഡാണ് കോപ്പിയടി പിടികൂടിയത്. എല്‍എബി പരീക്ഷ പുരോഗമിക്കുന്നതിനിടെ ക്ലാസിലെത്തി സ്‌ക്വാഡാണ് ആദര്‍ശിനെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥന്‍ കോപ്പയിടിക്കിടെ പിടിയിലായത് പൊലീസ് ട്രെയിനിംഗ് കോളേജിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ കാരണമായെന്ന് ആദര്‍ശിനെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ എഡിജിപി ചൂണ്ടിക്കാട്ടുന്നു. നടപടി നേരിട്ട ഉദ്യോഗസ്ഥനെ ട്രെയിനിംഗ് കോളേജില്‍ നിന്നും മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.
ആദര്‍ശ് ഉള്‍പ്പെടെ നാലുപേരെയാണ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് പിടികൂടിയത്.സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാലയോടും പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു.ലോ അക്കാദമിയിലെ ഈവനിഗം ബാച്ചിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് പരീക്ഷ പഠിക്കാനായി മൂന്നൂ മാസമായി അവധിയിലായിരുന്നു. എന്നാല്‍ കോപ്പിയടിക്ക് പിടിക്കപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങള്‍ കോളജോ,സര്‍വ്വകലാശാലയോ പുറത്തുവിടുന്നില്ല. ലോ അക്കാദമിയിലെ ഈവനിംഗ് ബച്ചില്‍ പഠിക്കുന്നതിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. കോപ്പിയടിക്ക് പിടിക്കപ്പെട്ടതും ഉദ്യോഗസ്ഥരാകാന്‍ സാധ്യതയുള്ളതിലാണ് വിവരം രഹസ്യമായി സൂക്ഷിക്കുന്നതെന്നാണ് സൂചന.