Sunday, May 5, 2024
Local NewsNews

ശബരീശനെ ദര്‍ശിക്കാന്‍ ഏഴായിരം കിലോമീറ്റര്‍ കാല്‍ നടയായി

റിപ്പോര്‍ട്ട്
സുധീപ് കുമാര്‍ കെ കെ

എരുമേലി: ശബരീശനെ ദര്‍ശിക്കാന്‍ ആദ്യമായി അതും ഏഴായിരം കിലോമീറ്റര്‍ നടന്ന് രണ്‍വീര്‍ സിംഗ് സ്വാമി എരുമേലിയിലെത്തി. ഉത്തരാഖണ്ഡിയില്‍ നിന്നും കഴിഞ്ഞ ഏപ്രില്‍ മാസമാണ് രണ്‍വീര്‍ സിംഗ് മാലയിട്ട് ഇരുമുടി കെട്ടുമായി ശബരിമല തീര്‍ത്ഥാടനത്തിനായി കാല്‍നട ആരഭിച്ചത് .                                         ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഇന്ന് രാവിലെ എരുമേലിയിലെത്തിയത്. ഇരുമുടിയോടൊപ്പം ദേശീയ പതാകയും – കാവികൊടിയും വഹിച്ചാണ് യാത്ര . ശബരിമല തീര്‍ത്ഥാടനത്തിന്റെ മഹാത്മ്യത്തെപ്പറ്റി ഉത്തരാഖണ്ഡിലുള്ള തന്റെ സുഹൃത്തുക്കള്‍ വഴിയാണ് താന്‍ അറിഞ്ഞതെന്നും സ്വാമി പറഞ്ഞു,

ആദ്യമായി ശബരീശനെ കാണാനുള്ള തന്റെ ആഗ്രഹം കാല്‍നടയായി എത്തുമെന്ന ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുകയായിരുന്നും’ കേരള ബ്രേക്കിംഗ് ‘ ന്യൂസിനോട് പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് യാത്രെ ചെയ്തു വരുന്നതെന്നും സ്വാമി പറഞ്ഞു.