Thursday, April 25, 2024
keralaNews

കാഞ്ഞിരപ്പള്ളിയില്‍ വിവിധ മേഖലകളില്‍ വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ വിവിധ മേഖലകളില്‍ വിജയം നേടിയ പ്രതിഭകളെ ഡിവൈഎഫ്‌ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.ജപ്പാനിലെ കന്‍സായിയില്‍ വെച്ച് നടക്കുന്ന ലോക മാസ്റ്റേഴ്‌സ് ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഹോക്കി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൗമ്യ ജെനീഷ്, എം.ജി.സര്‍വ്വകലാശാല ബികോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മഹിമ മോഹന്‍, ,ബി. എ ഇംഗ്ലീഷ് (വോക്കേഷണല്‍ ) പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അസ്ലി ഫാത്തിമ,ബി.എ.ഹിസ്റ്ററി പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ തനുജ മനോജ്,ബിഎസ് സി മാത്ത്‌സ് പരീക്ഷയില്‍ എട്ടാം റാങ്ക് നേടിയ അയിഷ സൈജു എന്നിവരെയാണ് ആദരിച്ചത്. എം.ജി.സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം അഡ്വ.പി.ഷാനവാസ് പ്രതിഭകള്‍ക്ക് ഡിവൈഎഫ്‌ഐയുടെ ഉപഹാരം നല്‍കി. ബ്ലോക് പ്രസിഡന്റ് ബി.ആര്‍.അന്‍ഷാദ് അദ്ധ്യക്ഷനായി.ബ്ലോക് സെക്രട്ടറി അജാസ് റഷീദ് ജില്ലാ കമ്മറ്റിയംഗം എം. എ.റിബിന്‍ ഷാ സ്വാഗതവും, ബ്ലോക് ട്രഷറര്‍ മാര്‍ട്ടിന്‍ തോമസ് നന്ദിയും പറഞ്ഞു.