Tuesday, May 14, 2024
Local NewsNews

ക്യാഷ് അവാര്‍ഡ്

എരുമേലി: എരുമേലി സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികളില്‍ 2023 മാര്‍ച്ച് പത്താം ക്ലാസ്, +2 പരീക്ഷകളില്‍ ഫുള്‍ A+  മാര്‍ക്കും, ബിരുദ ബിരുദാനന്തര പരീക്ഷകളില്‍ റാങ്ക് വാങ്ങിയവരും, സംസ്ഥാനതല സ്‌പോര്‍ട്‌സ്, കലാമത്സരം, പ്രവര്‍ത്തിപരിചയമേള എന്നിവയില്‍ ഒന്നാം സ്ഥാനം ലഭിച്ചവരുമായ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായവര്‍ ബാങ്കില്‍ നിന്നുള്ള ഫോറം പൂരിപ്പിച്ച് അതത് ഹെഡ്മാസ്റ്റര്‍ / പ്രിന്‍സിപ്പല്‍ നെ കൊണ്ട് മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം 2023 ഡിസംബര്‍ 15  ,   4  P. M.. നു മുമ്പായി ബാങ്ക് ഹെഡ് ഓഫീസില്‍ എത്തിച്ചു തരേണ്ടതാണ്