Friday, May 3, 2024
indiaNews

ശബരീശനെ കാണാന്‍: വീരഭദ്ര സുബ്രഹ്‌മണ്യ സ്വാമി വീണ്ടുമെത്തി; കാല്‍നടയായി ആന്ധ്രയില്‍ നിന്ന്

എരുമേലി : ആന്ധ്രയില്‍ നിന്നും തുടര്‍ച്ചയായി 17-ാം വര്‍ഷവും ശബരിമല ദര്‍ശനത്തി നായി കാല്‍ നടയായി വീരഭദ്ര സുബ്രഹ്‌മണ്യ സ്വാമി (40)എരുമേലിയില്‍ എത്തി. ദീപാവലി ഉത്സവത്തിന് നടതുറക്കുന്ന ദിവസം തന്നെ അയ്യപ്പനെ ദര്‍ശിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സ്വാമി പറഞ്ഞു. ഹൈദരാബാദിലെ നിഖില സായി മൈത്രേയ സരസ്വതി പീഠത്തിലാണ് സുബ്രഹ്‌മണ്യ സ്വാമി കഴിയുന്നത്. അവിടെ ആദ്ധ്യാത്മിക പുസ്തക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുണ്ട്.കഴിഞ്ഞ 29 വര്‍ഷമായി ശബരിമലയില്‍ വരുന്നു.                                                                             

 

 

 

ഇതില്‍ തുടര്‍ച്ചയായി 17-ാം വര്‍ഷവും നടന്നാണ് സ്വാമി എത്തുന്നത്. ഇത്തവണ സുഹൃത്തായ സുബ്രമണ്യന്‍ എന്ന സ്വാമിയും – ഇടയ്ക്ക് വെച്ച് യാത്രയില്‍ ചേര്‍ന്ന അശോക് എരുമേലിയില്‍ വച്ച് കെട്ട് നിറച്ച് ശബരിമലക്ക് പോകും. 2003 മുതലാണ് കാല്‍നടയായി എത്താന്‍ തുടങ്ങിയത്. ഒക്ടോബര്‍ 2ന് ആന്ധ്രയിലെ മേഡ് ജില്ലയില്‍ നിന്നും കെട്ടുമുറുക്കി കാല്‍ നട യാത്ര തുടങ്ങിയത്. ദിവസം 40 മുതല്‍ 45 കിലോ മീറ്റര്‍ വരെ നടക്കും. ഇത്രയും കാലം കൊണ്ട് കേരളത്തിലെ വഴികളും തീര്‍ഥാടന കേന്ദ്രങ്ങളും അവിടുത്തെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥ രെയും കച്ചവടക്കാരെയും എല്ലാം വീരഭദ്ര സുബ്രഹ്‌മണ്യന് പരിചയമായി. അത്യാവശ്യം മലയാളം സംസാരിക്കാനും പഠിച്ചു. വൃത നിഷ്ഠയോടെയാണ് ഓരോ വര്‍ഷവും കാല്‍നടയായി സ്വാമി പുറപ്പെടുന്നതെന്നും യാത്രയിലുടനീളം നടത്തിയ ക്ഷേത്ര ദര്‍ശനം പ്രത്യേക അനുഭൂതി പകരുന്നതാണെന്നും സ്വാമി പറഞ്ഞു. 3 വര്‍ഷമായി അരിയാഹാരം പൂര്‍ണമായി ഉപേക്ഷിച്ചു. ദിവസം ഒരു നേരം ആണ് ഭക്ഷണം കഴിക്കുക. പുലര്‍ച്ചെ 2 ന് എഴുന്നേറ്റ് കുളിച്ച് ശരണം വിളിച്ച് നടക്കാന്‍ ആരംഭിക്കും. രാവിലെ 10 മണിവരെ നടക്കും. തുടര്‍ന്ന് ചൂട് കുറയുന്നതു വരെ വിശ്രമിക്കും. വൈകി ട്ട് 3 മുതല്‍ നടക്കാന്‍ ആരംഭി ക്കും. 7 മണിക്ക് വിശ്രമിക്കും. ക്ഷേത്രങ്ങളിലോ മറ്റ് സുരക്ഷിത സ്ഥലങ്ങളിലോ ആകും രാത്രി തങ്ങുക. ആന്ധ്രയില്‍ നിന്ന് ശബരിമല വരെ 1450 കിലോ മീറ്ററാണ് ദൂരം. യാത്രാ വിവരങ്ങള്‍ സംബന്ധിച്ച് രേഖപ്പെടുത്തുന്നുണ്ട്. ഒപ്പം സ്വാമിയുടെ യു ട്യൂബ് ചാനലിലും കാല്‍നട യാത്രയുടെ വിവരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഒരു ദിവസം എരുമേലിയില്‍ തങ്ങിയ ശേഷം രാവിലെ 9 ന് ശബരിമലയിലേക്ക് യാത്ര തിരിക്കും.