Wednesday, May 8, 2024
Local NewsNews

കണമല കാട്ടുപോത്ത് ആക്രമണം :  ഇൻഷ്വറൻസ് നൽകിയപ്പോൾ  ” ആലീസിന്റെ കണ്ണുകൾ നിറഞ്ഞു ”  

എരുമേലി:  ജീവിതത്തിൽ താൻ മുന്നിൽ കണ്ട ചെറിയ ഒരു കരുതലാണ്  ഇന്ന് ഈ കുടുംബത്തിന് വലിയ  ആശ്വാസമായിത്തീരുന്നത്. കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച ക​ണ​മ​ല പു​റ​ത്തേ​ല്‍ ചാ​ക്കോ​ച്ച​ൻ (65) കരുതി വച്ച  ഇൻഷ്വറൻസാണ്  കുടുംബത്തിന് ഇന്ന് അപ്രതീക്ഷിതമായി  ലഭിച്ചത്.
ഇൻഷുറൻസ് ഉണ്ടെന്ന്  എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണിയാണ് വിവരം കുടുംബത്തെ അറിയിച്ചത്. കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് ഒ​രു വ​ർ​ഷം മു​മ്പാണ്  20 രൂ​പ ന​ൽ​കി  ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ൽ ചാക്കോച്ചൻ അംഗമായത്.ഈ ഇൻഷ്വറൻസാണ് ഇപ്പോ​ൾ ര​ണ്ട് ല​ക്ഷമാ​യി കു​ടും​ബത്തി​ന്  ലഭിക്കു​ന്ന​ത്.എന്നാൽ രണ്ടാം ഘട്ടമായി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്‌​ട​പ​രി​ഹാ​രം  ആ​റ് മാസം ക​ഴി​ഞ്ഞി​ട്ടും ല​ഭി​ക്കാതിരിക്കുന്നതിനിടെയിലാണ് ബാങ്കിന്റെ ഇൻഷ്വറൻസ് തുക ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ക​ഴി​ഞ്ഞ മേ​യ് 19 ന് രാവിലെയാണ്  മേഖലയെ ദുഖത്തിലാഴ്ത്തിയ സംഭവം. ക​ണ​മ​ല പു​റ​ത്തേ​ല്‍ ചാ​ക്കോ​ച്ച​ന്‍ (65) കൊ​ല്ല​പ്പെ​ട്ട​ത്. രാ​വി​ലെ വീ​ടി​ന്‍റെ അ​ടു​ത്തു​ള്ള തോ​ട്ട​ത്തി​ൽ റ​ബ​ർ മ​ര​ങ്ങ​ൾ ടാ​പ്പ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ്  ഓടിവന്ന  കാ​ട്ടു​പോ​ത്തി​ന്റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ  ചാക്കോച്ചൻ മരിക്കുകയും ചെയ്തു. തുടർന്ന്  ചാ​ക്കോ​ച്ച​നെ ആ​ക്ര​മി​ച്ച ശേ​ഷം പാ​ഞ്ഞു​പോ​യ കാ​ട്ടു​പോ​ത്ത് വീ​ടിന് മുന്നിൽ കാ​പ്പി കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന പ്ലാ​വ​നാ​ക്കു​ഴി​യി​ല്‍ (പു​ന്ന​ത്ത​റ) തോ​മ​സി (60) നെ​യും ആ​ക്ര​മിച്ച്  കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു ,
ഇതേ തുടർന്ന് സംസ്ഥാന പാത  ഉ​പ​രോ​ധം ഉ​ൾ​പ്പ​ടെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ  നടത്തി പ്രതിഷേധം ശക്തമാകുകയായിരുന്നു. ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്കും പ​ത്ത് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ആ​ദ്യ ഗ​ഡു അ​ഞ്ച് ല​ക്ഷം ല​ഭി​ച്ചെ​ങ്കി​ലും ബാ​ക്കി തു​ക​യ്ക്ക് ഒ​ട്ടേ​റെ ക​ട​മ്പ​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നു. ഇ​തു​വ​രെ ഈ ​തു​ക അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ ഇ​ൻ​ഫാം ഇ​രു കു​ടും​ബ​ങ്ങ​ൾ​ക്കും ധ​ന​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.  മ​ര​ണ​ത്തോ​ടെ അ​നാ​ഥ​മാ​യ ര​ണ്ട് കു​ടും​ബ​ത്തി​നും സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​ന​മു​ണ്ടാ​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.
കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ന​ട​ത്തു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ തു​കയായ രണ്ട് ലക്ഷം രൂപ  ഇ​ന്ന​ലെ ചാ​ക്കോ​ച്ച​ന്‍റെ വീ​ട്ടി​ൽ എ​ത്തി ബാ​ങ്ക് അ​ധി​കൃ​ത​ർ  ഭാ​ര്യ ആ​ലീ​സി​ന്  കൈ​മാ​റി​യ​ത്. ബാ​ങ്കി​ന്‍റെ മു​ക്കൂ​ട്ടു​ത​റ ബ്രാ​ഞ്ച് മാ​നേ​ജ​ർ ദീ​പു, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ പ്രസിഡന്റ് മറിയാമ്മ സ​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്ന് ചെ​ക്ക് കൈ​മാ​റി  പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ മാ​ത്തു​​കു​ട്ടി,  മ​റി​യാ​മ്മ ജോ​സ​ഫ്  എ​ന്നി​വ​രും പരിപാടിയിൽ പങ്കെടുത്തു.