Saturday, May 4, 2024
keralaLocal NewsNews

ശബരിമല തീർത്ഥാടനം ; എരുമേലിയിൽ സേഫ് സോൺ – ആർ ടി ഒ കൺട്രോൾ റൂം ഉദ്ഘാടനം.

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിൽ
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സേഫ് സോൺ –  ആർടിഒ കൺട്രോൾ റൂം ഓഫീസ്  പ്രവർത്തനമാരംഭിച്ചു. എരുമേലി കെഎസ്ആർടിസിക്ക് സമീപമുള്ള ദേവസ്വം ബോർഡ് വക കെട്ടിടത്തിൽ ഇന്നലെ  മുതൽ  പ്രവർത്തനമാരംഭിച്ച കൺട്രോൾ റൂം കോട്ടയം ആർടിഒ സജീവ്, എൻഫോഴ്സ്മെൻറ് ആർടിഒ ടോജോ എം തോമസ് തുടങ്ങിയവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം  ചെയ്തു.
സേഫ് സോൺ നോഡൽ ഓഫീസർ ഷാനവാസ് കരീം എം വി ഐ,എം വി ഐ മാരായ അനീഷ് കുമാർ , ഷാനവാസ് അഹമ്മദ്,എ എം വി ഐ മാരായ  അൻഷാദ് , ഹരികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തീർത്ഥാടനകാലത്ത് അനുബന്ധിച്ച് എരുമേലി സോണിൽ ഉൾപ്പെട്ട റേഞ്ച് നുള്ളിൽ സംഭവിക്കുന്ന അപകടങ്ങൾക്കും ,അതോടൊപ്പം വാഹനങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകൾക്കും എം വി ഐ കൺട്രോൾ റൂമിന്റെ സഹായം 24 മണിക്കൂറും ലഭ്യമായിരിക്കും.
ഇതുമായി ബന്ധപ്പെട്ട് എരുമേലി സോണിൽ 4 സ്ക്വാഡുകൾ ഉണ്ടായിരിക്കും.കണമല – മുണ്ടക്കയം,എരുമേലി – പൊൻകുന്നം ,എരുമേലി – കണമല ,എരുമേലി – മുണ്ടക്കയം എന്നീ പാതകളിൽ 24 മണിക്കൂറും സ്ക്വാഡുകളുടെ പട്രോളിങ്  ഉണ്ടായിരിക്കും.
കൺട്രോൾറൂമിന്റെ ചുമതലക്കാരൻ നോഡൽ ഓഫീസർ ഷാനവാസ് കരീം ആണ് .
കൺട്രോൾറൂം ഹെൽപ്പ് ലൈൻ നമ്പർ : 9496367974.