Friday, May 17, 2024
keralaNews

ശബരിമല തീർത്ഥാടനം ; എരുമേലിയിൽ  റവന്യൂ കൺട്രോൾ റൂം തുറന്നു 

എരുമേലി:ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി  എരുമേലിയിൽ പ്രവർത്തനമാരംഭിക്കുന്ന റവന്യൂ കൺട്രോൾറൂം സബ് കളക്ടർ രാജീവ് കുമാർ ചൗധരി ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.  എരുമേലി കെഎസ്ആർടിസി ബസ്റ്റാൻഡിന്  സമീപമുള്ള ദേവസ്വം ബോർഡ്  കെട്ടിടത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.   എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ്കുട്ടി, തഹസീൽദാർ ബിനു സെബാസ്റ്റ്യൻ,ഡെപ്യൂട്ടി തഹസിൽദാർമാരായ അനൂപ് ലത്തീഫ്,നൗഷാദ് പി ഐ,താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ പി ഹാരിസ് എന്നിവർ പങ്കെടുത്തു.  ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മറ്റു ഡിപ്പാർട്ട്മെൻറ് കളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, കടകളിൽ വിൽക്കുന്ന സാധനങ്ങളുടെ വില നിലവാരം കർശനമായി പരിശോധിക്കുക, കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക ,അമിതമായി അയ്യപ്പ ഭക്തരിൽ  നിന്നും വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക,പാർക്കിംഗ് ഗ്രൗണ്ടുകളുടെ മാലിന്യപ്രശ്നങ്ങൾ പരിശോധിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടും.റവന്യൂ കൺട്രോൾ റൂമിൽ 24 മണിക്കൂറും തഹസിൽദാർ റാങ്കുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉണ്ടാവും. കൺട്രോൾ റൂമിന്റെ ചുമതല ഡെപ്യൂട്ടി തഹസിൽദാറിന് ആയിരിക്കും.