Sunday, May 5, 2024
keralaNews

കുഞ്ഞിനെ അനുപമയും അജിത്തും ശിശുഭവനിലെത്തി കണ്ടു

ദത്തുനല്‍കിയ കുഞ്ഞിനെ അനുപമയും അജിത്തും ശിശുഭവനിലെത്തി കണ്ടു. കുഞ്ഞ് അനുപമയുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ കാണാന്‍ സി.ബ്‌ള്യു.സി അനുമതി നല്‍കിയത്. കാണാന്‍ പറ്റിയതില്‍ സന്തോഷമെന്ന് പറഞ്ഞ അനുപമ, വിട്ടുപോരുന്നതില്‍ സങ്കടമെന്നും പ്രതികരിച്ചു. കോടതി നടപടികള്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.അതിനിടെ ഡി.എന്‍.എ പരിശോധനാഫലം സി.ഡബ്‌ള്യു.സിക്ക് കൈമാറി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഫലം കൈമാറിയത്. ഫലം കോടതിയില്‍ സമര്‍പ്പിക്കും. ഡി.എന്‍.എ പരിശോധന പോസിറ്റീവായതില്‍ അതിയായ സന്തേഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ വേഗം തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും അനുപമ.