Tuesday, May 14, 2024
keralaNews

ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രനിര്‍മ്മാണം ; എരുമേലി  പഞ്ചായത്ത് സമിതി രൂപീകരിച്ചു .

ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രനിര്‍മ്മാണ ധനസംഗ്രഹ സമിതിയുടെ എരുമേലി പഞ്ചായത്ത് സമിതി രൂപീകരിച്ചു .രക്ഷാധികാളികളായി സത് സ്വരൂപാനന്ദ സരസ്വതി സ്വാമികള്‍,പി.പി പേരിശ്ശേരി പിള്ള,ബിജി കല്യാണി,റ്റി.അശോക് കുമാര്‍, എസ്.ജയകുമാര്‍ , ശ്രീപാദം ശ്രീകുമാര്‍ , കെ കെ മോഹന്‍ദാസ്,ഡോക്ടര്‍ എം എന്‍ രജീഷ് ( പ്രസിഡന്റ് ),വൈസ് പ്രസിഡന്റ് മാരായി കമലാക്ഷിയമ്മ , ഉഷ കൃഷ്ണന്‍കുട്ടി,കെ പി മോഹനന്‍,കെ കെ പ്രസന്നകുമാര്‍,ടി എസ് ബിജു ശാന്തി, പി കെ പ്രഹ്ലാദന്‍ , ജനറല്‍ സെക്രട്ടറിയായി പി പി വേണുഗോപാല്‍, സെക്രട്ടറിമാരായി കെ എന്‍ യോഗേഷ് , കെ പി റഘു,കെ കെ സജീവ്, സംയോജകായി വി ആര്‍ രതീഷ്,സഹസംയോജകായി എന്‍. ആര്‍ വേലുക്കുട്ടി , നിധി പ്രമുഖായി പി പി സുനില്‍കുമാര്‍ എന്നിവരടക്കം 101 അംഗ പഞ്ചായത്ത് സമിതിയെ തെരഞ്ഞെടുത്തു . എരുമേലി എസ്എന്‍ഡിപി ശാഖാ ഹാളില്‍ നടന്ന സമ്മേളനം സത് സ്വരൂപാനന്ദ സരസ്വതി സ്വാമികള്‍ ഭദ്രദീപം തെളിയിച്ചു.രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. എരുമേലി ഖണ്ഡ് സംഘചാലക് കെ.കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.വി ആര്‍ രതീഷ് ,എന്‍ ആര്‍ വേലുക്കുട്ടി എന്നിവര്‍ സംസാരിച്ചു.