Sunday, May 5, 2024
Local NewsNews

ശബരിമല തീര്‍ത്ഥാടനം: മുന്നൊരുക്കങ്ങള്‍ അടിയന്തിരമായി തുടങ്ങണം സേവാ സംഘം

കാഞ്ഞിരപ്പള്ളി ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ അടിയന്തിരമായി തുടങ്ങണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം പൊന്‍കുന്നം യൂണിയന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. തീര്‍ത്ഥാടന കാലം ആരംഭിക്കുവാന്‍ ഒരു മാസം ബാക്കി നില്‌ക്കെ യാതൊരുവിധ നടപടികളും ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. കൂവപ്പള്ളി ഞര്‍ക്കലക്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ മുന്‍ പി എസ് സി ബോര്‍ഡ് അംഗവും അഖിലഭാരത അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ വി എസ് ഹരീന്ദ്രനാഥ് (തിരുവനന്തപുരം) ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ എം എസ് മോഹന്‍ അധ്യക്ഷനായി. എ ബി എ എസ് എസ് ദേശീയ സെക്രട്ടറി റ്റി പി ഹരിദാസന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എ ബി എ എസ് എസ് ദേശീയ സെക്രട്ടറി പി.പി.ശശിധരന്‍ നായര്‍ അനുഗ്രഹ പ്രഭാഷണവും , റിപ്പോര്‍ട്ടും കണക്കും ജനറല്‍ സെക്രട്ടറി ബി ചന്ദ്രശേഖരന്‍ നായരും നിര്‍വ്വഹിച്ചു.ഈ വര്‍ഷത്തെ മികച്ച പ്രവര്‍ത്തന മികവിനുള്ള അംഗീകാരം എലിക്കുളം ശാഖയും മടുക്ക ശാഖയും പങ്കിട്ടു. യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം സുരേന്ദ്രന്‍ കൊടിത്തോട്ടം, യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് മുരളീധരന്‍ നായര്‍ , പ്രസാദ് പൊന്‍കുന്നം , അനിയന്‍ എരുമേലി ,സ്വാഗത സംഘം കണ്‍വീനര്‍ അഭിലാക്ഷ് മുക്കാലി, മണിലാല്‍ നമ്പൂതിരി, ബാബുരാജ്, രാജീവ് സോപാനം, ശ്രീജന്‍ കുവപ്പള്ളി, ജയന്‍ പട്ടിമറ്റം, സാബു തൊട്ടിയില്‍ , വി.കെ. മോഹന്‍ ,സുഭാഷ് പി എസ് , സൗബിന്‍ എസ് എസ്, ജിതിന്‍ ദേവരാജ് കൃഷ്ണന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു.