Tuesday, April 23, 2024
keralaLocal NewsNewspolitics

എരുമേലി ഒഴക്കനാട് വാർഡിൽ യുഡിഎഫിന് വിജയം

എരുമേലി ഗ്രാമപഞ്ചായത്ത് ഒഴക്കനാട് വാർഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അനിത സന്തോഷിന് മികച്ച വിജയം.ഉപതെരഞ്ഞെടുപ്പിൽ അനിത സന്തോഷിന് തിളക്കമാർന്ന വിജയമാണ് നേടിയത് . ആകെ പോൾ ചെയ്ത 1144 വോട്ടിൽ 609 വോട്ടുകൾ നേടിയാണ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂടിയായ അനിത സന്തോഷ് വിജയിച്ചിരിക്കുന്നത് .യുഡിഎഫ് സ്ഥാനാർഥി അനിത സന്തോഷ് 609. എൽഡിഎഫ് സ്ഥാനാർഥി പുഷ്പ ബാബു – 377 , ആം ആദ്മി പാർട്ടി ശോഭന – 110, ബിജെപി സ്ഥാനാർത്ഥി രാധാമണി – 35, സ്വതന്ത്ര – 13 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത് . ആകെയുള്ള 1776 വോട്ടർമാരിൽ 1144 പേരാണ് വോട്ട് ചെയ്തത് . ഒഴക്കനാട് വാർഡിലെ മുൻ യു ഡി എഫ് പഞ്ചായത്തംഗമായിരുന്ന സുനിമോൾ ജോലി ലഭിച്ചതിനെ തുടർന്ന്  രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് .