Monday, May 6, 2024
Local NewsNews

ശബരിമല തീര്‍ത്ഥാടനം ; പേരുര്‍തോട്ടിലെ ഇടത്താവളം അയ്യപ്പഭക്തര്‍ക്ക് തുറന്നു കൊടുക്കണം ; അയ്യപ്പ സേവാസമാജം

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ കടന്നുപോകുന്ന പരമ്പരാഗത കാനന പാതയിലെ പേരുര്‍ത്തോട്ടിലെ വനഭൂമി ഇടത്താവളത്തിനായി വീണ്ടും വീണ്ടും തുറന്നു നല്‍കണമെന്ന് അഖില ഭാരത അയ്യപ്പ സേവാസമാജം ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അയ്യപ്പഭക്തര്‍ക്ക് ഇടത്താവളമായി തുറന്നു കൊടുത്തിരുന്ന സ്ഥലം പിന്നീട് വനം വകുപ്പ് അടച്ച് പൂട്ടുകയായിരുന്നു. എരുമേലില്‍ നിന്നും പേരുര്‍ത്തോട് – ഇരുമ്പൂന്നിക്കര – കോയിക്കക്കാവ് – കാളകെട്ടി വഴി പമ്പയില്‍ എത്തുന്ന പരമ്പരാഗത പാതയിലെ പ്രധാന ഇടത്താവളമാണ് പേരുര്‍ത്തോട് . വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഭൂമി അയ്യപ്പഭക്തര്‍ക്ക് വിരി വയ്ക്കുന്നത് നല്‍കണമെന്നും സേവാസമാജം ആവശ്യപ്പെട്ടു . എരുമേലിയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ഓളം നടന്നാണ് എത്തുന്നത് . വിരിവെച്ച് – വിശ്രമിച്ച് – ഭക്ഷണം കഴിച്ച് കാനനപാതയിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതും പേരുര്‍ത്തോട്ടിലാണെന്നും സേവാസമാജം അധികൃതര്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് എരുമേലി റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന് സേവാസമാജത്തിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയതായും ഇരുമ്പൂന്നിക്കര അയ്യപ്പയോഗം ചെയര്‍മാന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു.