Saturday, May 4, 2024
keralaNewsObituary

കോഴിക്കോട് ദമ്പതികളുടെ അപകട മരണം: ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍

കോഴിക്കോട് : വേങ്ങേരി ബൈപാസ് ജംക്ഷനു സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍. ബസ് ഉടമ അരുണ്‍, ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ചേവായൂര്‍ പൊലീസ് ഇന്നലെ രാത്രിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്ക്കെതിരെ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി.ഇന്നലെ രാവിലെ 8.55നുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി കരമംഗലത്താഴം നെച്ചൂളിപ്പൊയില്‍ ഷൈജു (ഗോപി43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്.&ിയുെ;ഗുരുതര പരുക്കേറ്റ മറ്റൊരു ബൈക്ക് യാത്രക്കാരന്‍ പാലത്ത് ഊട്ടുകുളംവയല്‍ വീട്ടില്‍ വിനുവിനെ (36) ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു സ്വകാര്യ ബസ്സുകളും മത്സരിച്ചു നഗരത്തിലേക്കു പോകുന്നതിനിടിയിലാണ് അപകടം. വേങ്ങേരി ബൈപാസ് ജംക്ഷനു സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. വേങ്ങേരി ബൈപാസ് ജംക്ഷന്‍ കഴിഞ്ഞു മലാപ്പറമ്പിലേക്കു പോകുന്ന ഭാഗത്ത് അമിതവേഗത്തിലെത്തിയ ‘തിരുവോണം’ ബസ് ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലേക്കും ബൈക്കിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഇവര്‍ക്കു മുന്നില്‍ പോയിരുന്ന ബസ് ബൈപാസ് ഡിവൈഡറിനു സമീപം വേഗം കുറച്ചപ്പോഴാണു പിന്നാലെ എത്തിയ ബസ് ഇടിച്ചു കയറിയത്.