Sunday, May 5, 2024
keralaNews

ശബരിമലയില്‍ കടകളില്‍ അമിതവില ഈടാക്കുന്നുവെന്ന പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി.

അമിതവില ശബരിമലയിലെ കടകളില്‍ ഈടാക്കുന്നുവെന്ന പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. പരാതി വന്നാല്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കൂടാതെ ബന്ധപ്പെട്ടവരുടെ ഇമെയില്‍, നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും കോടതിയുടെ നിര്‍ദേശത്തിലുണ്ട്. ചീഫ് വിജിലന്‍സ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരുടെ നമ്പറും ഇമെയിലും പ്രദര്‍ശിപ്പിക്കണമെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.അതേ സമയം, ശബരിമല സോപാനത്ത് ഇന്നലെ മുതല്‍ ക്യു സംവിധാനം തുടങ്ങി. സോപാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യവും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം, സന്നിധാനത്ത് തിരക്ക് തുടരുകയാണ്. ഇന്നലെ രാവിലെ 6 മണി വരെ 21,000 പേരാണ് പതിനെട്ടാം പടി കയറിയത്. സന്നിധാനത്ത് പുലര്‍ച്ചെ മുതല്‍ മഴ പെയ്തുവെങ്കിലും നിലവില്‍ മഴ പെയ്യുന്നില്ല. ശബരിമലയില്‍ അനിയന്ത്രിതമായ തിരക്ക് വാര്‍ത്തയായിരുന്നു. ഭക്തര്‍ക്ക് സന്ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവന്നത്.