Saturday, May 18, 2024
Local NewsNews

എരുമേലി അടക്കം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പോലീസ് പിടിച്ചിട്ടു തുടങ്ങി

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി അടക്കം നിരവധി സ്ഥലങ്ങളില്‍ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ പോലീസ് മൈതാനങ്ങളില്‍പിടിച്ചിട്ടു തുടങ്ങി .  ഇന്ന് വൈകുന്നേരം മുതലാണ് നടപടി. നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവടങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചുവെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് എരുമേലി, പൊന്‍കുന്നം, പാല , ഏറ്റുമാനൂര്‍ താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചെടുന്നത് . ശബരിമലയില്‍ തിരക്കിന് കുറവ് വരുന്നത് അനുസരിച്ച് രണ്ട് മണിക്കൂര്‍ ഇടവേളകളില്‍ അതാത് കേന്ദ്രങ്ങളില്‍ നിന്നും വാഹനങ്ങള്‍ കടത്തി വിടാനാണ് നിര്‍ദ്ദേശമെന്നും പോലീസ് പറഞ്ഞു . എന്നാല്‍ ഇപ്പോള്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു .  കഴിഞ്ഞ ദിവസം ഉണ്ടായതു പോലെ തടഞ്ഞിടുന്ന വാഹനങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് വെള്ളവും – ഭക്ഷണവും നല്‍കാനുള്ള സംവിധാനം നിലവില്‍ ഇല്ല .