Saturday, May 4, 2024
keralaNews

ശബരിനാഥന്റെ വാട്‌സാപ്പ് ചാറ്റില്‍ വധശ്രമം നടത്തിയെന്നതിന്റെ തെളിവുകളില്ലെന്ന് കോടതി.

യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ.എസ്.ശബരീനാഥന്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍, ശബരിനാഥന്റെ വാട്‌സാപ്പ് ചാറ്റില്‍ വധശ്രമം നടത്തിയെന്നതിന്റെ തെളിവുകളില്ലെന്ന് കോടതി. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധമായി മാത്രമേ നടപടികളെ കാണാന്‍ സാധിക്കൂ എന്ന് ശബരീനാഥന് ജാമ്യം അനുവദിച്ചുള്ള സെഷന്‍സ് കോടതി ജഡ്ജിയുടെ ഉത്തരവില്‍ പറയുന്നു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിയുടെ ഫോണില്‍ ഗൂഢാലോചനയുടെ തെളിവുകളുണ്ടെന്നായിരുന്നു പൊലീസ് വാദം. എന്നാല്‍, ഫോണില്‍നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഫോണ്‍ കൈമാറാന്‍ തയാറാണെന്ന് ശബരീനാഥന്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. ശബരീനാഥിനെതിരെ ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.