Thursday, May 9, 2024
indiakeralaNewspolitics

പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ സാന്നിദ്ധ്യത്തില്‍ രാജ്യസഭാ ഹാളില്‍ വെച്ച് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിയോടെയാണ് ചടങ്ങ് നടന്നത്. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ.കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയായത് കൊണ്ടാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തത് എന്ന് പിടി ഉഷ പറഞ്ഞു. കായിക താരം എന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാര്‍ശ ചെയ്തത്. സുരേഷ് ഗോപിക്ക് ശേഷം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളിയാണ് പിടി ഉഷ.സത്യപ്രതിജ്ഞ ചടങ്ങുകള്‍ കാണാന്‍ പിടി ഉഷയുടെ കുടുംബവും ഇന്ന് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. കായിക മേഖലയിലേക്ക് ഏറെ സംഭാവനകള്‍ നല്‍കാനാകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഇവര്‍ പറഞ്ഞിരുന്നു.