Monday, April 29, 2024
keralaNews

ശനിയും ഞായറും 60 ശതമാനം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തും.

ശനിയും ഞായറും സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി. രണ്ട് ദിവസങ്ങളിലും 60 ശതമാനം ബസുകള്‍ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന് മുന്‍പ് ഞായറാഴ്ചകളില്‍ ഏകദേശം 2300 ബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇതിന്റെ 60% സര്‍വ്വീസുകളാണ് ഈ ദിവസങ്ങളില്‍ ഓപ്പറേറ്റ് ചെയ്യുക.ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യഥാ സമയം പരീക്ഷ സെന്ററുകളില്‍ എത്തുന്നതിനും, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍ എന്നിവിടങ്ങില്‍ എത്തുന്ന യാത്രാക്കാര്‍ക്കും വേണ്ടിയുള്ള സര്‍വ്വീസുകള്‍ ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു.അതേസമയം ശനിയാഴ്ച കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്കും അവധി നല്‍കിയിട്ടുണ്ട്.