Thursday, May 16, 2024
keralaNewsObituary

ദമ്പതിമാരെ വീടിന് പുറത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ ദമ്പതിമാരെ വീടിന് പുറത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി, ഭാര്യ ഷീബ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. സമീപത്ത് നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. രോഗവും – സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.                             പൊലീസ് സ്ഥലത്തെത്തി. പരിശോധിച്ചു വരികയാണ്. ലോട്ടറി ടിക്കറ്റ് വില്ലനക്കാരനാണ് മരിച്ച ആന്റണി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു .സാമ്പത്തിക ബാധ്യതയെന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇവര്‍ വിവാഹിതരായിട്ട് 5 വര്‍ഷം ആയുള്ളുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇവര്‍ക്ക് മക്കളില്ല.