Wednesday, May 1, 2024
keralaNews

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

മാര്‍ത്തോമ സഭയുടെ വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന് കൊറോണ. അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. വിദഗ്ധ ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നത്.രാത്രിയോടെയാണ് അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം ലഭിച്ചത്.ഈ മാസം അദ്ദേഹത്തിന് 104 വയസ്സ് തികയും.പ്രായത്തിന്റേതായ അവശതകള്‍ അല്ലാതെ മറ്റ് പ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം.കഴിഞ്ഞ ഏതാനും നാളുകളായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലാണ് അദ്ദേഹമുള്ളത്.