Saturday, May 4, 2024
EntertainmentkeralaNewspolitics

വ്യാജ വിഡിയോ എല്‍ഡിഎഫിന്റെ നാടകം :സുരേഷ് ഗോപി.

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരില്‍ ഇറങ്ങിയ വ്യാജ വിഡിയോ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി. ജയിക്കാന്‍ എല്‍ഡിഎഫ് എന്തു പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുല്‍ റഹ്‌മാന്‍, കളമശേരി സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വ്യാജ വിഡിയോ നിര്‍മിച്ചവരെ കണ്ടെത്താനായേക്കുമെന്നും പൊലീസ് പറയുന്നു.