Tuesday, May 7, 2024
keralaNewsObituary

പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

തിരുവനന്തപുരം :ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാലോട് സ്വദേഷി ഷൈജുവാണ് മരിച്ചത്. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കാനെത്തിയ ഷൈജു ഇന്നലെ ഉച്ചയോടെയാണ് പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്. പരാതി നല്‍കിയ ശേഷം പുറത്തേക്ക് പോയ ഷൈജു കയ്യില്‍ കരുതിയിരുന്ന പെട്രോളുമായി തിരികെയെത്തി ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു.

കൊട്ടാരക്കര പുത്തൂരില്‍ റബര്‍ ടാപ്പിങ് തൊഴിലാളിയായ ഷൈജു ആര്യനാട് കോട്ടക്കകം സ്വദേശിനൊക്കപ്പമാണ് ജീവിച്ചിരുന്നത്. ഇവരെ കാണാനില്ലെന്നാണ് പരാതി. നേരത്തെ പുത്തൂര്‍ പൊലീസ് സ്റ്റേഷനിലും ഇതേ പരാതി നല്‍കുകയും അവിടെയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു