Tuesday, May 14, 2024
keralaNews

കുറുവാമൂഴിയില്‍ നീല പടുത കെട്ടി കള്ള് ഷാപ്പ് തുറന്നു .

jishamol p.s
[email protected]

എരുമേലി: മഴക്കെടുതിയില്‍ സര്‍വ്വതും മണിമലയാറ്റില്‍ ഒഴുകിയ ദു:ഖത്തില്‍ ഇരിക്കുമ്പോഴാണ് കുറവാമൂഴിയില്‍ നിന്നും ആ വിളി വരുന്നത്. തകര്‍ന്നു പോയ ആ കെട്ടിടത്തിന്റെ തറയ്ക്ക് മുകളില്‍ നീല പടുത കെട്ടി വീണ്ടും കള്ള് ഷാപ്പ് തുറന്നു.കഴിഞ്ഞ 16ന് ഉണ്ടായ മഴക്കെടുതിയിലാണ് ആറ്റ് പുറംമ്പോക്കിലെ 18 വീടടക്കം കള്ള് ഷാപ്പും ഒഴുകിപ്പോയത്.ഷാപ്പിലുണ്ടായിരുന്ന ഒന്നും എടുത്തു വയ്ക്കാന്‍ കഴിഞ്ഞില്ല.നിമിഷങ്ങള്‍ക്കകം എല്ലാം വെള്ളം കൊണ്ടുപോയി.മരങ്ങളില്‍ നീല പടുത കെട്ടി ഷാപ്പ് തുറന്നുവെങ്കിലും പഴയതു പോലെ സാധനങ്ങള്‍ ഒരുക്കിയിട്ടില്ല.അതു കൊണ്ട് തന്നെ ആളുകളും വരുന്നില്ല.പക്ഷെ , വീടുകള്‍ തകര്‍ന്ന് ദുരിതത്തിലായ കുറുവാമൂഴിയില്‍ താത്ക്കാലികമായാണെങ്കിലും കള്ള് ഷാപ്പ് തുറന്നതില്‍ അഭിപ്രായ വ്യത്യാസവും ഉയര്‍ന്നു കഴിഞ്ഞു. ഏതായാലും ഷാപ്പ് തുറന്നു .അത്ര മാത്രം .