Tuesday, May 14, 2024
keralaNewspolitics

ലഹരിമാഫിയയുമായി ബന്ധം : തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി പിരിച്ചുവിട്ടു

ലഹരി മാഫിയയുമായുളള ബന്ധത്തെതുടര്‍ന്ന് തിരുവനന്തപുരം ചാല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മേലുള്ള ആരോപണം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ലഹരിബന്ധത്തിന്റെ പേരില്‍ നടപടി. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണം പാര്‍ട്ടിയിലെ പ്രധാന അണികളിലേക്കാണ് എത്തിനില്ക്കുന്നത്. ഇത് പാര്‍ട്ടിക്ക് വലിയ നാണക്കേടിന് വഴിയൊരുക്കിയിരുന്നു. ബ്ലോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ജില്ലാകമ്മിറ്റി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടന്നത്.അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ആയങ്കിയുടെ ഭാര്യയയെും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ളവയിലാണ് മൊഴി എടുക്കല്‍.